സംസ്ഥാനത്തെ പെട്രോള്‍ പമ്ബുകള്‍ ഇന്ന് ഉച്ചവരെ അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്ബുകള്‍ ഇന്ന് അടച്ചിടും. പമ്ബുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഉച്ചവരെയാണ് പമ്ബുകള്‍ അടച്ചിടുന്നത്. പമ്ബുകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. കോട്ടയം പമ്ബാടിയില് കഴിഞ്ഞയാഴ്ച പെട്രോള്‍ പമ്ബ് ജീവനക്കാരനെ ആക്രമിച്ച് 1.5 ലക്ഷം രൂപ കവര്‍ന്നിരുന്നു. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്