സാംസങ് ഗാലക്‌സി ജെ7 പ്രൈം 2 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

0

ന്യൂഡല്‍ഹി : സാംസങിന്‍റെ ഗാലക്‌സി ജെ7 പ്രൈം 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 13990 രൂപയാണ് ഈ സ്മാര്‍ട്ട്ഫോണിന്‍റെ വില. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നും ഗാലക്‌സി ജെ7 പ്രൈമിന്‍റെ പിന്‍ഗാമിയായെത്തുന്ന ഈ ഫോണ്‍ വാങ്ങാം. ഫോണില്‍ 1080 x 1920 പിക്‌സല്‍ റസലൂഷനില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ടിഎഫ്ടി ഡിസ്‌പ്ലേയാണുള്ളത്. മെറ്റല്‍ യുനിബോഡി രൂപകല്‍പ്പനയിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ടാകും ഡിസ്‌പ്ലേയ്ക്ക്. ഒക്ടാകോര്‍ പ്രൊസസര്‍, 13 മെഗാപിക്‌സല്‍ ഫ്രണ്ട്, റിയര്‍ ക്യാമറകള്‍, ക്യാമറയിലെ ലൈവ് സ്റ്റിക്കറുകള്‍, ലൈവ് ഫില്‍റ്ററുകള്‍ തുടങ്ങിയ പുതുമകളുമായാണ് ഗാലക്‌സി ജെ7 പ്രൈം 2 വിപണിയിലെത്തുന്നത്.
1.6 GHz ഓക്ടാകോര്‍ എക്‌സിനോസ് 7 സീരീസ് പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമറ ഉപയോഗിച്ച്‌ ഉല്‍പ്പന്നങ്ങളുടെ ചിത്രമെടുക്കുകയും അത് വഴി അവ ഓണ്‍ലൈന്‍ വിപണിയില്‍ തിരഞ്ഞ് കണ്ടുപിടിക്കുന്ന സാംസങ് മാള്‍ ഫീച്ചറും ഇതില്‍ ലഭ്യമാണ്. മൂന്ന് ജിബി റാം ആണുള്ളത്. 32 ജിബി ആണ് ഇന്റേണല്‍ സ്‌റ്റോറേജ്. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിനുണ്ടാവും. 3,300 mAh ന്റേതാണ് ബാറ്ററി.

Leave A Reply

Your email address will not be published.