സുസൂക്കി സൂപ്പര്‍ബൈക്കുകളുടെ വില കുറയുന്നു
ന്യൂഡല്‍ഹി : ഇന്ത്യയിലെ സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുറയ്ക്കുന്നു. ഇറക്കുമതി തീരുവ 25 ശതമാനമാക്കി കുറച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഹയബൂസ, ജിഎസ്എക്സ് ആര് 1000 ആര് മോഡലുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഹയബൂസയ്ക്ക് 28,000 രൂപയുടെ കുറവാണ് സുസൂക്കി രേഖപ്പെടുത്തിയിരിക്കുന്നത്. 13.87 ലക്ഷം രൂപയായിരുന്നു യഥാര്‍ത്ഥ വില. നിലവില്‍ 13.59 ലക്ഷം രൂപയ്ക്ക് ഹയബൂസ സ്വന്തമാക്കാം. 2.2 ലക്ഷം രൂപയുടെ കിഴിവാണ് ജിഎസ്എക്സ് ആര് 1000 ആര് മോഡലിന് നല്‍കിയിരിക്കുന്നത്. 22 ലക്ഷം വിലയില്‍ ലഭ്യമായിരുന്ന ഈ ബൈക്ക് 19.8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. വരും ദിവസങ്ങില്‍ ഇറക്കുമതി ചെയ്ത GSX-S1000F, GSX-S1000, GSX-R1000, V-Strom 1000 മോഡലുകളുടെയും വിലക്കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.