സ്റ്റീവ് സ്മിത്തിനും, ഡേവിഡ് വാര്‍ണറിനുമെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് സൂചന

0

മെല്‍ബണ്‍: പന്തില്‍ കൃത്രിമം കാണിച്ച ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനുമെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് സൂചന. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ ഇടപെടലിന് ശേഷം ഇരുവരും താല്‍ക്കാലികമായി പദവികള്‍ ഒഴിഞ്ഞിരുന്നു. എന്നാല്‍ സ്റ്റീവ് സ്മിത്തിനെ ഐസിസി ഒരു മത്സരത്തില്‍ മാത്രമാണ് വിലക്കിയത്. എന്നാല്‍ ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ആജീവനാന്തമായി വിലക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ ഒരു കൊടും വഞ്ചന ചെയ്യാന്‍ ടീമിന് എങ്ങനെ സാധിച്ചുവെന്നാണ് സംഭവത്തിന് ശേഷം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ചോദിച്ചത്. എന്നാല്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ താരങ്ങള്‍ക്കെതിരെ ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് ഓസ്ട്രേലിയയിലെ മുന്‍താരങ്ങളുടെ അടക്കം പൊതുവികാരം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഓസീസ് താരം ബാന്‍ ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. ഇതിന്‍റെ വീഡിയോ കൂടി പുറത്ത് വന്നതോടെ ലോക ക്രിക്കറ്റിന് മുന്നില്‍ ഓസ്ട്രേലിയ നാണം കെട്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.