ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 191 പോയന്റ് നേട്ടത്തില്‍ 33,257ലും നിഫ്റ്റി 64 പോയന്റ് ഉയര്‍ന്ന് 10,194ലിലുമെത്തി. ബിഎസ്‌ഇയിലെ 1399 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 241 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ, എസ്ബിഐ, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ലുപിന്‍, റിലയന്‍സ്, ടിസിഎസ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, മാരുതി സുസുകി, സിപ്ല, ഹിന്ദുസ്ഥന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.