ടെ​​ലി​​കോം അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ബ​​ന്യാ​​മി​​ന്‍ നെ​​ത​​ന്യാ​​ഹു​​വി​​നെ പോ​​ലീ​​സ് വീണ്ടും ചോ​​ദ്യം ചെ​​യ്തു

0

ജ​​റു​​സ​​ലം: ടെ​​ലി​​കോം അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബ​​ന്യാ​​മി​​ന്‍ നെ​​ത​​ന്യാ​​ഹു​​വി​​നെ പോ​​ലീ​​സ് വീണ്ടും ചോ​​ദ്യം ചെ​​യ്തു. നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ ഭാ​​ര്യ സാ​​റ​​യെ​​യും മകന്‍ യൈറിനെയും ഇ​​തേ കേ​​സി​​ല്‍ ചോ​​ദ്യം ചെ​​യ്തതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച നെ​ത​ന്യാ​ഹു​വി​​ന്‍റെ വ​സ​തി​യിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വാ​​ലാ എ​​ന്ന വെ​​ബ്സൈ​​റ്റി​​ല്‍ അ​​നു​​കൂ​​ല വാ​​ര്‍​​ത്ത​​ക​​ള്‍ വ​​രു​​ത്തു​​ന്ന​​തി​​ന് അ​​തി​​ന്‍റെ ഉ​​ട​​മ​​യാ​​യ ശൗ​​ല്‍ എ​​ലോ​​വി​​ച്ചി​​നെ സ്വാ​​ധീ​​നി​​ച്ചെ​​ന്നാ​​ണു നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ പേ​​രി​​ലു​​ള്ള ആ​​രോ​​പ​​ണം. സ​​ന്പ​​ന്ന ബി​​സി​​ന​​സു​​കാ​​രി​​ല്‍ നി​​ന്ന് ആ​​ഭ​​ര​​ണ​​ങ്ങ​​ളും മ​​റ്റു സ​​മ്മാ​​ന​​ങ്ങ​​ളും നെ​​ത​​ന്യാ​​ഹു കു​​ടും​​ബം കൈ​​പ്പ​​റ്റി​​യ​​തു​​ള്‍​​പ്പെ​​ടെ​​യു​​ള്ള കേ​​സു​​ക​​ളി​​ലും അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

Leave A Reply

Your email address will not be published.