തോമസ് ചാണ്ടിയുടെ കായല്‍ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി
കുട്ടനാട്: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി. മാര്‍ത്താണ്ഡം കായലിലെ ഭൂമി വര്‍ഷങ്ങള്‍ക്കു മുമ്ബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പതിച്ചു നല്‍കിയിരുന്നു. ഈ ഭൂമി തോമസ് ചാണ്ടി വിലയ്ക്കു വാങ്ങുകയും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ച് മണ്ണിട്ടുയര്ത്തുകയുമായിരുന്നു. മണ്ണിട്ടുയര്‍ത്തിയ ഭൂമിയുടെ അതിരിനോടു ചേര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും സ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മന്ത്രിസ്ഥാനത്തുനിന്നു തോമസ് ചാണ്ടിയുടെ രാജിയിലെത്തിയത്. കേസിന്റെ നടപടികള്‍ ഹൈക്കോടതിയില്‍ തുടരുന്നതിനിടെയാണ് കമ്ബനി തന്നെ ഇടപെട്ട് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത്. മണ്ണിട്ടുയര്‍ത്തിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് കമ്ബനിതന്നെ നീക്കിയത്. കായല്‍നിലം നികത്താനുപയോഗിച്ച മണ്ണ് മാറ്റിത്തുടങ്ങി.