പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ല; മഹാനടിയുടെ ഡബ്ബിങ്ങിനെ കുറിച്ച് ദുല്‍ഖര്‍

0

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം മഹാനടിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ സിനിമയുടെ ഡബ്ബിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് ഡബ്ബിങ് നടക്കുന്നതിന്‍റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച്‌ ദുല്‍ഖര്‍ പറഞ്ഞു. തെലുങ്കില്‍ ആദ്യമായി ചെയ്യുന്ന ഡബ്ബിംഗിന് തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. പ്രശസ്ത നടി സാവിത്രിയുടെ ബയോഗ്രഫിക്കല്‍ ഫിലിമായ മഹാനടി, നടികര്‍ തിലകമെന്ന പേരില്‍ തമിഴിലും പുറത്തിറക്കുന്നുണ്ട്. ജമിനി ഗണേശന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് സാവിത്രിയെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജും പ്രധാനവേഷത്തിലെത്തുന്നു.

Leave A Reply

Your email address will not be published.