പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്‍റെ സമയപരിധി നീട്ടി

0

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന്‍റെ സമയപരിധി ജൂണ്‍ 30 വരെ നീട്ടി. നേരത്തെ മാര്‍ച്ച്‌ 31 വരെയായിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) ആണ് തീയതി നീട്ടി നല്‍കി ഉത്തരവിട്ടത്. ഇത് നാലാം തവണയാണ് ആധാര്‍- പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി സര്‍ക്കാര്‍ നീട്ടുന്നത്.
ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്ബറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാര്‍ച്ച്‌ 31 ആയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇടപെട്ട് ഇത് അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും നീട്ടിയിരിക്കുന്നത്. 2017 ജൂലൈ 31, ആഗസ്‌റ്റ് അഞ്ച്, ആഗസ്‌റ്റ് 31, ഒടുവില്‍ മാര്‍ച്ച്‌ 31 എന്നിങ്ങനെയാണ് പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയം നീട്ടിയത്. മാര്‍ച്ച്‌ അഞ്ചു വരെയുള്ള കണക്ക് പ്രകാരം ആകെയുള്ള 33 കോടിയില്‍ 16.65 കോടി പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.