മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ വേഷത്തില്‍ മഞ്ജു വാര്യരെത്തുന്ന ചിത്രം മോഹന്‍ലാലിന്റെ രണ്ടാമത്തെ ടീസര്‍ എത്തി. മഞ്ജുവാര്യര്‍ പാടിയ ‘ടോണിക്കുട്ടാ’ എന്ന പാട്ടുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനുകുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. മീനുകുട്ടിയുടെ ഭര്‍ത്താവ് സേതുമാധവന് എന്ന കഥാപാത്രമായി ഇന്ദ്രജിത്തും എത്തുന്നു.
ചങ്കല്ല ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ
ആദ്യ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.