വി​ജ​യ് മ​ല്യ​യു​ടെ സ്വ​ത്തു​ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കുന്നു

0

ന്യൂ​ഡ​ല്‍​ഹി: വി​ജ​യ് മ​ല്യ​യു​ടെ സ്വ​ത്തു​ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്നു. കോ​ടി​ക​ള്‍ ബാ​ങ്കു​ക​ളി​ല്‍​നി​ന്നും വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ മ​ല്യ​യ്ക്കെ​തി​രേ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ച്ച​ട്ട​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 17 ബാ​ങ്കു​ക​ളി​ല്‍​നി​ന്നു​ള്ള 7000 കോ​ടി രൂ​പ വാ​യ്പ​യും പ​ലി​ശ​യു​മ​ട​ക്കം 9000 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്കാ​തെ ബ്രി​ട്ട​നി​ലേ​ക്കു ക​ട​ന്ന കേ​സി​ല്‍ 2016 ജൂ​ണി​ല്‍ മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
കിം​ഗ് ഫി​ഷ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ന് വേ​ണ്ടി​യാ​ണ് മ​ല്യ വ​ന്‍​തു​ക​ക​ള്‍ ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യാ​യി വാ​ങ്ങി​യ​ത്. വ​ന്‍ മു​ത​ല്‍ മു​ട​ക്കി​ല്‍ തു​ട​ങ്ങി​യ കിം​ഗ് ഫി​ഷ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. വ​ന്‍​തു​ക തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ 17 ബാ​ങ്കു​ക​ള്‍ ചേ​ര്‍​ന്ന ക​ണ്‍​സോ​ര്‍​ഷ്യം മ​ല്യ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്‍​ഫോ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് സ്വ​ത്തു​ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.