അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി : കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്. സഭാ വിശ്വാസിയ മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ നല്‍കിയ ഹര്‍ജിക്കെതിരെ ജോര്‍ജജ് ആലഞ്ചേരിയും സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട് കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവിശ്യപ്പെട്ട് സഭാ വിശ്വാസിയായ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ മാര്‍ച്ച്‌ 22നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ആലഞ്ചേരിയടക്കം നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ട്ടിന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കെതിരെ മാര്‍ ജോര്‍ജജ് ആലഞ്ചേരി സുപ്രീം കോടതിയില്‍ നല്‍കിയ തടസ്സ ഹര്‍ജിയും ഇന്നുതന്നെ പരിഗണിക്കും. ഭൂമി ഇടപാടു വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ മാര്‍ ജോര്‍ജജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് എഫ് ഐ ആര്‍ റദ്ദാക്കാനും തുടര്‍ അന്വേഷണം സ്റ്റേ ചെയ്യാനും മാര്‍ച്ച്‌ 15ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടുകയായിരുന്നു.മാര്‍ ജോര്‍ജജ് ആലഞ്ചേരി, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിങ്ങനെ നാലുപേരാണ് പ്രതിസ്ഥാനത്തുള്ളത്. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ നിരപരാധികളാണെന്നും ഇടനിലക്കാരനായ സാജു വര്‍ഗീസ് ഇവരെ വഞ്ചിക്കുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.