അമല്‍ നീരദിന്‍റെ ചിത്രത്തില്‍ ഐശ്വര്യലക്ഷ്മിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു

0

മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഐശ്വര്യലക്ഷ്മിയും ആരാധകരുടെ പ്രിയ താരം ഫഹദ് ഫാസിലും ഒന്നിക്കുന്നു. അമല്‍ നീരദിന്‍റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വാഗമണില്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പേരും മറ്റ് വിവരങ്ങളും ഇത് വരെ പുറത്തുവിട്ടിട്ടില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ബിഗ് ബിയുടെ രണ്ടാംഭാഗം ‘ബിലാല്‍’ സിനിമയ്ക്കുശേഷമായിരിക്കും പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ഉണ്ടാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.