കീഴാറ്റൂര്‍ സമരം; മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ദേശീയപാതാ ബൈപ്പാസിനെച്ചൊല്ലി കണ്ണൂര്‍ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഉച്ചയ്ക്ക് 12-ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച. കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കുമുന്നില്‍ അവതരിപ്പിക്കും. നേരത്തേ, ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവിലുള്ള ഹൈവേ വികസിപ്പിച്ച് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് കുമ്മനം ആവശ്യപ്പെട്ടത്.