കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ആളപായമില്ല
ന്യൂഡല്‍ഹി : കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമന സേനയുടെ 22 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം എന്നാണ് വിലയിരുത്തല്‍.