ഗാ​ന്ധി​വ​ധം പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

0

ന്യൂ​ഡ​ല്‍​ഹി: ഗാ​ന്ധി​വ​ധം പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ന​വ് ഭാ​ര​ത് എ​ന്ന സം​ഘ​ട​ന​യു​ടെ ട്ര​സ്‌​റ്റി പ​ങ്ക​ജ് ഫ​ട്‌​നാ​വി​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്. നാ​ഥു​റാം ഗോ​ഡ്‌​സെ​യു​ടെ തോ​ക്കി​ല്‍ നി​ന്നു​തി​ര്‍​ന്ന മൂ​ന്നു വെ​ടി​യു​ണ്ട​ക​ള​ല്ല, മ​റ്റൊ​രാ​ളു​ടെ തോ​ക്കി​ല്‍ നി​ന്നു​ള്ള നാ​ലാ​മ​ത്തെ വെ​ടി​യേ​റ്റാ​ണു ഗാ​ന്ധി​ജി മ​രി​ച്ച​തെ​ന്നാ​ണു ഫ​ട്‌​നാ​വി​സി​ന്‍റെ വാ​ദം. കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​നു​ള​ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ര​ണ്ടാ​മ​തൊ​രു വ്യ​ക്‌​തി​യി​ല്ല, നാ​ലാ​മ​ത്തെ വെ​ടി​യു​ണ്ട​യു​മി​ല്ല. അ​തി​നാ​ല്‍‌ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി അ​മ​രേ​ന്ദ്ര ശ​ര​ണ്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.
ഫോ​ഴ്‌​സ് 136 എ​ന്ന ചാ​ര​സം​ഘ​ട​ന​യാ​ണു വ​ധ​ത്തി​നു പി​ന്നി​ലെ​ന്നും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലും വി​ചാ​ര​ണ​യി​ലും ബ്രി​ട്ട​ന്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. ഗാ​ന്ധി​വ​ധം അ​ന്വേ​ഷി​ച്ച ജെ.​എ​ല്‍.​ക​പൂ​ര്‍ ക​മ്മി​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടും വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ രേ​ഖ​ക​ളു​മു​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദ​ത്തി​ല്‍ ക​ഴ​മ്ബി​ല്ലെ​ന്നും അ​മി​ക്ക​സ് ക്യൂ​റി വ്യ​ക്‌​ത​മാ​ക്കി.

Leave A Reply

Your email address will not be published.