ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി വിഷുവിന്
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തീവണ്ടി വിഷുവിന് റിലീസ് ചെയ്യും. ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന തീവണ്ടി സംവിധാനം ചെയ്യുന്നത് നവാഗതനായ ഫെലിനി ടി.പിയാണ്. വിനി വിശ്വലാലിന്റെതാണ് തിരക്കഥ. ചെയിൻ സ്മോക്കറായ ബിനീഷ് ദാമോധരൻ എന്ന കഥാപാത്രമാണ് ടൊവിനോ തീവണ്ടിയിൽ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണിത്. പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.