ന​ടി​യെ ആ​ക്ര​മി​ച്ച കേ​സില്‍ ദി​ലീ​പ്​ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ ഇന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക്ക്​ ദി​ലീ​പ്​ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ ബു​ധ​നാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം. ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലു​ള്ള​വ​ര​ട​ക്കം 12 പ്ര​തി​ക​ളോ​ടും നേ​രി​ട്ട്​ ഹാ​ജ​രാ​കാ​നാ​ണ്​ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി​യാ​ണ്​ പ്ര​തി​ക​ള്‍​ക്ക്​ ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. വി​ചാ​ര​ണ​ക്ക്​ പ്ര​ത്യേ​ക കോ​ട​തി​യും വ​നി​ത ജ​ഡ്​​ജി​യും വേ​ണ​മെ​ന്ന​ത​ട​ക്കം ന​ടി​യു​ടെ ആ​വ​ശ്യ​ത്തി​ലും ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും കോ​ട​തി ബു​ധ​നാ​ഴ്​​ച വി​ധി പ​റ​യും. വ​നി​ത ജ​ഡ്​​ജി​യു​ടെ സേ​വ​നം, പ്ര​ത്യേ​ക കോ​ട​തി, ര​ഹ​സ്യ​വി​ചാ​ര​ണ, വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ന​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്.
ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ഒ​ന്നു​മു​ത​ല്‍ ആ​റു​​വ​രെ പ്ര​തി​ക​ളാ​യ വേ​ങ്ങൂ​ര്‍ നെ​ടു​വേ​ലി​ക്കു​ടി​യി​ല്‍ എ​ന്‍.​എ​സ്. സു​നി​ല്‍ എ​ന്ന പ​ള്‍​സ​ര്‍ സു​നി (29), കൊ​ര​ട്ടി തി​രു​മു​ടി​ക്കു​ന്ന് പാ​വ​തു​ശേ​രി​യി​ല്‍ മാ​ര്‍ട്ടി​ന്‍ ആ​ന്‍​റ​ണി (25), ത​മ്മ​നം മ​ണ​പ്പാ​ട്ടി​പ്പ​റ​മ്ബി​ല്‍ ബി. ​മ​ണി​ക​ണ്​​ഠ​ന്‍ (29), ത​ല​ശ്ശേ​രി ക​തി​രൂ​ര്‍ മം​ഗ​ല​ശ്ശേ​രി വീ​ട്ടി​ല്‍ വി.​പി. വി​ജേ​ഷ്​ (30), ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം പ​ള്ളി​ക്ക​പ്പ​റ​മ്ബി​ല്‍ സ​ലീം എ​ന്ന വ​ടി​വാ​ള്‍ സു​നി (22), തി​രു​വ​ല്ല പെ​രി​ങ്ങ​റ പ​ഴ​യ​നി​ല​ത്തി​ല്‍ പ്ര​ദീ​പ് (23), ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ന്ന ഏ​ഴു​മു​ത​ല്‍ 12 വ​രെ പ്ര​തി​ക​ളാ​യ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി പൂ​പ്പി​ള്ളി​ല്‍ ചാ​ര്‍​ലി തോ​മ​സ്​ (43), ന​ട​ന്‍ ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍ എ​ന്ന ദി​ലീ​പ്​ (49), പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്​​നേ​ഹ​ഭ​വ​നി​ല്‍ സ​നി​ല്‍ കു​മാ​ര്‍ എ​ന്ന മേ​സ്​​തി​രി സ​നി​ല്‍ (41), കാ​ക്ക​നാ​ട്​ ചെ​മ്ബു​മു​ക്ക്​ സ്വ​ദേ​ശി വി​ഷ്​​ണു (39), ആ​ലു​വ ചു​ണ​ങ്ങം​വേ​ലി ചെ​റു​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ പ്ര​തീ​ഷ്​ ചാ​ക്കോ (44), എ​റ​ണാ​കു​ളം ബ്രോ​ഡ്​​േ​വ പാ​ത്ത​പ്ലാ​ക്ക​ല്‍ രാ​ജു ജോ​സ​ഫ്​ (44) എ​ന്നി​വ​രാ​ണ്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കേ​ണ്ട​ത്.

Leave A Reply

Your email address will not be published.