മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യ റികമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകണമെന്ന് അമേരിക്ക

0

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് വിവാദങ്ങളെ തുടര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യ റികമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകണമെന്ന് അമേരിക്ക. അതേസമയം, ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന ആവശ്യം സക്കര്‍ബര്‍ഗ് നിരസിച്ചു. തനിക്ക് പകരം കമ്ബനി മേധാവികളെ അയക്കാമെന്ന നിലപാടിലാണ് സക്കര്‍ ബര്‍ഗ്. ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന അമേരിക്കയുടെ ആവശ്യത്തിനോട് സക്കര്‍ബര്‍ഗ് പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ചോര്‍ത്തിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജുഡീഷ്യറി കമ്മിറ്റി നോക്കിക്കാണുന്നത്. സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സക്കര്‍ബര്‍ഗിനോട് കമ്മറ്റി ആവശ്യപ്പെട്ടുവെന്നാണ് സൂചന.

Leave A Reply

Your email address will not be published.