സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ മാര്‍ച്ച് 31-ന് തീയേറ്ററുകളിലേക്ക്
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ മാര്‍ച്ച് 31-ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു രാത്രിയിലെ നടക്കുന്ന സംഭവവും അത് പരിഹരിക്കാനുള്ള ശ്രമവുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബോളീവുഡ് താരങ്ങളടക്കം ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം തിയേറ്ററിലേക്ക് എത്തുന്നതിന്രെ ആവേശത്തിലാണ് ആരാധകര്‍.അങ്കമാലി ഡയറീസില്‍ പെപ്പെയായി തകര്‍ത്ത് അഭിനയിച്ച ആന്റണി വര്‍ഗീസിന്റെ ഈ ചിത്രം . ഫിനാന്‍സ് കമ്ബനി മാനേജരായ കോട്ടയംകാരനെയാണ് ചിത്രത്തില്‍ ആന്റണി അവതരിപ്പിക്കുന്നത്.