സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഗ്രൂപ്പ് ചാമ്ബ്യന്മാര്
കോല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഗ്രൂപ്പ് ചാമ്ബ്യന്മാര്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പശ്ചിമബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എയില്‍ കേരളം ഒന്നാമതെത്തിയത്. കേരളവും പശ്ചിമ ബംഗാളും നേരത്തെ തന്നെ സെമി ബര്‍ത്ത് ഉറപ്പിച്ചിരുന്നു.