ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ വിക്ഷേപണം ഇന്ന്
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ ഇന്ന് കുതിച്ചുയരും. വൈകുന്നേരം 4.56 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ജിഎസ്എല്‍വി F 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. വിക്ഷേപിച്ച് 17 മിനിറ്റും 46.50 സെക്കന്റും കൊണ്ട് ജി എസ് എല്‍ വി എഫ് 08 , ജി സാറ്റ് 6 എയെ ബഹിരാകാശത്ത് എത്തിക്കും. 270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്. 10 വര്‍ഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്റെ ഭാരം 415.6 ടണ്‍ ആണ്.
2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് സിക്സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്. എസ് ബാന്‍ഡ് ടെക്നോളജി വഴി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും കൈവരിക്കാന്‍ 6 എ വഴി സാധിക്കും. സാറ്റലൈറ്റ് ഫോണുകള്‍ക്കും 4 ജി സാങ്കേതികതക്കും ഏറെ സഹായകമാകുന്നതാണ് ജി സാറ്റ് 6 എ.