കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം
പാലക്കാട്: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. മലപ്പുറം മഞ്ചേരി സ്വദേശി അബൂബക്കറിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ബസ് ഓവര്‍ടേക്ക് ചെയ്തതിനാണ് 25 വയസ് തോന്നിക്കുന്ന അക്രമി ഡ്രൈവറെ തല്ലിച്ചതച്ചത്. ഒലവക്കോടിനു സമീപം പന്നിയം പാടത്തുവെച്ചായിരുന്നു സംഭവം. അബൂബക്കറിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. വിവാഹ സംഘത്തിന്റെ വാഹനവുമായി ഓവര്‍ടേക്ക് ചെയ്യുന്നതുമായി സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായതെന്നാണ് സൂചന.