ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തില്ല
ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പഴയതുതന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായ നിരക്ക് വര്‍ധിച്ചതിനാല്‍ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ വരും പാദത്തില്കൂടി നിലവിലെ പലിശതന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കിന് സമാനമാക്കുന്നതിനാണ് ഇത്തവണ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. പിപിഎഫ്, എന്‍എസ് സി, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍, കിസാന്‍ വികാസ് പത്ര എന്നിവയുടെ പലിശ നിരിക്കുകളില്‍ ഇതോടെ മാറ്റംവരില്ല.