ദക്ഷിണ പാക്കിസ്ഥാനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 മരണം
കറാച്ചി: ദക്ഷിണ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 പേര് മരിച്ചു. ഒന്‍പതുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവരില്‍ ആറു സ്ത്രീകളും രണ്ടു പെണ്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. വെയര്‍ഹൗസില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കവെയാണ് മേല്‍ക്കൂര ഇടിഞ്ഞുവീണതെന്ന് പോലീസിനെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിക്ക് 280 മൈല്‍ വടക്ക് റോഹ്റി ജില്ലയിലായിരുന്നു അപകടം.