സിനിമയിലേക്ക് മടങ്ങിവരുമെന്ന് പാര്‍വതി

0

തനിക്കിണങ്ങുന്ന മികച്ച കഥാപാത്രം ലഭിച്ചാല്‍ സിനിമയിലേക്ക് മടങ്ങിവരുമെന്ന് പാര്‍വതി.1992ല്‍ ജയറാമുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു മാറിനിന്ന പാര്‍വതി തിരിച്ചുവരവിനായി ഒരു നല്ല ചിത്രം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.അഭിനയത്തിലേക്ക് തിരിച്ചുവന്നാലും ജയറാമിനൊപ്പമോ മകന്‍ കാളിദാസിനൊപ്പമോ അഭിനയിക്കില്ലെന്നും പാര്‍വതി വ്യക്തമാക്കി.1986ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാര്‍വതി അക്കാലത്ത് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Leave A Reply

Your email address will not be published.