സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന

0

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന. പന്ത്രണ്ടാംക്ലാസിലെ സാമ്ബത്തിക ശാസ്ത്രത്തിന്‍റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടേയും ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്നു പരീക്ഷകര്‍ സിബിഎസ്‌ഇ റദ്ദാക്കിയിരന്നു. പുതിയ പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടന്നെങ്കിലും ഡല്‍ഹിയിലും മറ്റു ചില മേഖലകളിലുമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡല്‍ഹിയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ കിട്ടിയിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാമ്ബത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.