സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്

0

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ നടപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പന്തില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന മുന്‍ നായന്‍ സ്റ്റീവ് സ്മിത്തിനെയും മുന്‍ ഉപ നായകന്‍ ഡേവിഡ് വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കി. പന്ത് ചുരണ്ടിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്ബത് മാസം വിലക്കേര്‍പ്പെടുത്തി. അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് സ്മിത്തും വാര്‍ണറും ഓസീസ് നായകരാകുന്നതിനും വിലക്കുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരോട് നാട്ടിലേക്ക് മടങ്ങാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്‍ഡ് നിര്‍ദേശിച്ചിരുന്നു.
സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഈ വര്‍ഷത്തെ ഐപിഎല്ലിലും വിലക്കുണ്ട് . വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനം സ്മിത്തും സണ്‍റൈസേഴ്‌സ് ഹൈദ്രബാദ് നായക സ്ഥാനം വാര്‍ണറും രാജിവെച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയതിനാല്‍ തങ്ങളും ഇവരെ ഐപിഎല്ലില്‍ നിന്ന് വിലക്കുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Your email address will not be published.