അമിത് ഷാ ഏതു മതത്തില്‍ പെട്ടയാളാണെന്ന് വെളിപ്പെടുത്തണമെന്ന് സിദ്ധരാമയ്യ

0

ബെംഗളൂരു: അമിത് ഷാ ഏതു മതത്തില്‍ പെട്ടയാളാണെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദുമതത്തില്‍ പെട്ടയാ അതോ ജൈനമതത്തില്‍ പെട്ടയാളാണോ എന്ന വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവിന്‍റെ ആവശ്യം. സിദ്ധരാമയ്യ കര്‍ണാടകത്തിലെ ന്യൂനപക്ഷ വിഭാഗത്തെ പരാമര്‍ശിക്കുന്ന അഹിന്ദയല്ല മറിച്ച്‌ അഹിന്ദുവാണെന്നാണ് അമിത്ഷാ ദേവങ്കരയില്‍ പറഞ്ഞത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
അമിത് ഷാ ജൈനമതത്തില്‍ പെട്ടയാളാണ്. ജൈന്‍ മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങിനെയാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രചരണത്തിനെത്തിയ അമിത് ഷാ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.