ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികളുമായി ഫെയ്സ്ബുക്ക്
വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികളുമായി ഫെയ്സ്ബുക്ക്. യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ വിഭാഗവുമായി ബന്ധമുള്ള ബ്രിട്ടീഷ് കമ്ബനി ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുടെ വെളിച്ചത്തിലാണു കമ്ബനിയുടെ നീക്കം. ഫെയ്സ്ബുക്കിന്റെ പുതിയ അപ്ഡേറ്റില്‍ വ്യക്തി വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവഴി തങ്ങള്‍ക്ക് മുന്നിലെത്തുന്ന പരസ്യങ്ങള്‍, വ്യക്തി വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാം എന്നതടക്കമുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കും.