ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു

0

തിരുവനന്തപുരം: യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്‍റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കും. പെസഹ ദിനത്തില്‍ ഇന്നലെ ദേവാലയങ്ങളില്‍ ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു. പെസഹാ അപ്പം മുറിച്ചു. ദേവാലയങ്ങളില്‍ രാവിലെതന്നെ ശുശ്രൂഷകള്‍ ആരംഭിച്ചു. കത്തോലിക്കാ പള്ളികളില്‍ ശുശ്രൂഷകളുടെ ഭാഗമായി പീഡാനുഭവ വായന, കുരിശിന്‍റെ വഴി എന്നിവ നടക്കും. കയ്പുനീര്‍ കുടിക്കുന്ന ചടങ്ങും നഗരികാണിക്കലുമുണ്ടാകും. ശുശ്രൂഷകള്‍ക്കു ശേഷം മിക്ക പള്ളികളിലും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ രാവിലെ ആരംഭിക്കുന്ന ചടങ്ങ് വൈകീട്ട് വരെ നീളും.

Leave A Reply

Your email address will not be published.