ദിലീപ് ആരാധകന്‍റെ കഥ പറയുന്ന ഷിബു

0

ദിലീപ് ആരാധകന്‍റെ കഥ പറയുന്ന പുതിയ ചിത്രം എത്തുന്നു. അര്‍ജ്ജുനും ഗോകുലുമാണ് സിനിമാ മോഹിയായ ദിലീപ് ആരാധകന്‍റെ കഥ പറയുന്ന സിനിമ ഒരുക്കുന്നത്. ഷിബു എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രത്തിന്‍റെ പേരാണ് ഷിബു. തിയേറ്റര്‍ ജോലിക്കാരനായ അച്ചനില്‍ നിന്നും പകര്‍ന്നു കിട്ടിയ സിനിമയെന്ന മോഹവുമായി ജീവിക്കുന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഇയാള്‍ സിനിമയില്‍ എത്തിച്ചേരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സിനിമക്ക് തിരക്കഥ ഒരുക്കുന്നത് പ്രണീഷ് വിജയനാണ്. സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്.

Leave A Reply

Your email address will not be published.