ദീപിക പദുക്കോണ്‍ വീണ്ടും ഹോളിവുഡിലേക്ക്
ദീപിക പദുക്കോണ്‍ വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ദീപിക നായികയാകുന്ന പുതിയ ചിത്രം ഇര്ഫാന് ഖാന്റെ ആരോഗ്യപ്രശ്നം കാരണം നീണ്ടുപോകുകയാണ്. ആ സമയം ദീപിക ഹോളിവുഡ് സിനിമ ചെയ്യാനുള്ള ആലോചനയിലാണെന്നും തിരക്കഥ കേള്‍ക്കുകയാണെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദ് റിട്ടേണ്‍ ഒഫ് സാന്‍ഡെര്‍ കേജിലൂടെയാണ് ഇന്ത്യയുടെ പ്രിയനടി ദീപിക പദുക്കോണ്‍ ഹോളിവുഡിലെത്തിയത്. ദീപിക പദുക്കോണ്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പദ്മാവത് ആണ്. സഞ്ജയ് ഭന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്തത്.