രാജമാണിക്യത്തിനു രണ്ടാം ഭാഗം വരുന്നു

0

രാജമാണിക്യത്തിനു രണ്ടാം ഭാഗം വരുന്നു. ബഡ്ജറ്റ് 20 കോടി. സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദിന്‍റെ ആദ്യ ചിത്രമായിരുന്നു രാജമാണിക്യം. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ അമല്‍ നീരദ് നിര്‍മിക്കുന്ന ചിത്രം അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യും. ഇതിനായുള്ള ചര്‍ച്ച അമല്‍ നീരദ് ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. രാജയ്ക്ക് കൂട്ടാളിയായി റഹ്മാനും എത്തും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അന്‍‌വര്‍ സംവിധാനത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ബെല്ലാരിരാജയുടെ രണ്ടാം വരവിന്‍റെ കഥ പറയാന്‍ സംവിധായകന്‍ ഒരുങ്ങിക്കഴിഞ്ഞു.

Leave A Reply

Your email address will not be published.