സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന്

0

ന്യൂഡല്‍ഹി : ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25നു നടത്താന്‍ തീരുമാനമായി. പരീക്ഷ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നതിനിടെയാണ് സെക്കന്ററി എഡ്യുക്കേഷന്‍ സെക്രട്ടറി അനില്‍ സ്വരൂപിന്‍റെ പ്രഖ്യാപനമുണ്ടായത്. അതേസമയം, മാറ്റിവച്ച കണക്ക് പരീക്ഷ ഹരിയാനയിലും ഡല്‍ഹിയിലും മാത്രമാവും നടത്തുക. എന്നാല്‍ പരീക്ഷ എന്നു നടത്തുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

Leave A Reply

Your email address will not be published.