സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്‍റ് നോട്ടീസ് തിങ്കളാഴ്ച

0

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നല്‍കും. അമ്ബതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച്‌ ഒപ്പിട്ടിട്ടുള്ളത്. സിപിഎം, സിപിഐ അംഗങ്ങള്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇത് രാജ്യസഭാ അധ്യക്ഷന് നല്‍കും. നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ അത് അധ്യക്ഷന് അംഗീകരിക്കേണ്ടി വരും. അങ്ങനെ അംഗീകരിക്കുന്ന നോട്ടീസിനേക്കുറിച്ച്‌ അന്വേഷിക്കാന്‍ സമിതി രൂപീക്കണമെന്നതാണ് പിന്നീടുള്ള നടപടി. ഇതിനു ശേഷം സമിതി നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇതില്‍ വിചാരണ വേണമോ എന്ന് തീരുമാനിക്കുന്നത്.

Leave A Reply

Your email address will not be published.