സ്​മൃതി ഇറാനിയുടെ ആരോപണങ്ങള്‍ക്ക്​ മറുപടിയുമായി കപില്‍ സിബല്‍

0

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ്​ സ്​മൃതി ഇറാനിയുടെ ആരോപണങ്ങള്‍ക്ക്​ ശക്​തമായ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍. കള്ളപണം എന്താണെന്ന്​ അറിയാതെയാണ്​ ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. ത​​ന്‍റെ പണമുപയോഗിച്ചാണ്​ ഭൂമി വാങ്ങിയതെന്നും അതിന്​ നികുതി അടച്ചുവെന്നും സിബല്‍ വ്യക്​തമാക്കി.
കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി സ്​മൃതി ഇറാനി ഉന്നയിച്ചത്​. ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കുറഞ്ഞ വിലക്ക്​ കപില്‍ സിബല്‍ സ്വന്തമാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
സി.ബി.എസ്​.ഇ ​ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിന്ന്​ ശ്രദ്ധതിരിക്കാനാണ്​ ബി.ജെ.പി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്​. നീരവ്​ മോദി ഉള്‍പ്പെട്ട ബാങ്ക്​ തട്ടിപ്പില്‍ തങ്ങളുടെ പ​െങ്കന്താണെന്ന്​ ബി.ജെ.പി വ്യക്​തമാക്കണം. തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത വെബ്​സൈറ്റിനെതിരെ മാന​നഷ്​ട കേസ്​ നല്‍കുമെന്നും സിബല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.