60 അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി

0

മോസ്‌കോ: റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും അടച്ചുപൂട്ടും. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്. 60 നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയതിന് പ്രതികാര നടപടിയുമായി റഷ്യയുടെ നടപടി. മുന്‍ റഷ്യന്‍ ചാരനേയും മകളെയും ബ്രിട്ടനില്‍ വധിക്കാന്‍ ശ്രമിച്ചതിന്‍റെ പേരിലാണ് 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയത്. 60 റഷ്യക്കാരും നയതന്ത്രജ്ഞരെന്ന വ്യാജേന അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരന്‍മാരാണെന്ന് ആരോപിച്ചാണ് പുറത്താക്കിയത്.
മുന്‍ റഷ്യന്‍ ചാരനേയും മകളെയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടനും മോസ്‌കോയും തമ്മില്‍ നയതന്ത്ര യുദ്ധം തുടരവെയാണ് യുഎസിന്റെ നടപടി. അതേസമയം ഫ്രാന്‍സും ജര്‍മ്മനിയും സ്‌പെയിനും ഉള്‍പ്പെടെയുള്ള യുറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.