കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരം ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല കീഴാറ്റൂരിലേതെന്നും ജി. സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. കീഴാറ്റൂരിനെ കുറിച്ച്‌ ഇനിയെന്ത് ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്.
കീഴാറ്റൂര്‍ സമരത്തെ പരിഹസിച്ച്‌ കൊണ്ട് ജി. സുധാകരന്‍ മുമ്ബും രംഗത്തുവന്നിരുന്നു. സമരം നടത്തുന്നത് വയല്‍ക്കിളികളല്ല വയല്‍ കഴുകന്‍മാരാണ്. പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ടെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

Comments are closed.