കോണ്‍ഗ്രസില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല യുവനേതാക്കള്‍ക്ക് നല്‍കിയാണ് രാഹുല്‍ അഴിച്ചുപണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്തിന്‍റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിംഗിനുമാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിംഗിന് നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.