ജിയോ പ്രൈം മെമ്ബര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് നീട്ടി

0

ന്യൂഡല്‍ഹി: ജിയോ പ്രൈം മെമ്ബര്‍ഷിപ്പ് കാലാവധി നീട്ടി. മാര്‍ച്ച്‌ 31ന് ജിയോ പ്രൈം മെമ്ബര്‍ഷിപ്പ് അവസാനിക്കാനിരിക്കേയാണ് പുതുയ പ്രഖ്യാപനവുമായി റിലയന്‍സ് രംഗത്തെത്തിയത്. ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. നിലവിലുള്ള എല്ലാ ജിയോ പ്രൈം മെമ്ബര്‍മാര്‍ക്കും പുതുതായി വരിക്കാരാകുന്നവര്‍ക്കും ജിയോ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഓഫറുകള്‍ 99 രൂപ മുടക്കില്‍ ലഭ്യമാകും. ജിയോ സേവനങ്ങള്‍ നിലവിലുള്ള ജിയോ പ്രൈം അംഗങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി സൗജന്യമാക്കിക്കൊണ്ടുള്ളതാണ് ജിയോയുടെ പ്രഖ്യാപനം. ഇതിനായി നിലവിലുള്ള വരിക്കാര്‍ക്ക് മൈ ജിയോ ആപ് ഡൗണ്‍ലോഡ് ചെയ്ത് സേവനങ്ങള്‍ തുടര്‍ന്നും ആവശ്യമാണെന്നുള്ള താല്‍പര്യം അറിയിക്കാവുന്നതാണ്. റിലയന്‍സ് ജിയോ പ്രൈം മെമ്ബര്‍ഷിപ്പ് ഡാറ്റക്കുള്ള കുറഞ്ഞ നിരക്കും സൗജന്യ കോളുകള്‍ക്കും പുറമെ നിരവധി ജിയോ ആപുകളും സൗജന്യമായി ലഭിക്കുന്നതാണ്.

Leave A Reply

Your email address will not be published.