നവജോത് സിങ് സിദ്ദുവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദുവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. നികുതി കുടിശ്ശിക അടച്ചു തീര്‍ക്കാത്തതിനാലും വരുമാനം സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാത്തതിനാലുമാണ് നടപടി. അതേ സമയം സിദ്ദുവിന് എത്രരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന് അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 52 ലക്ഷത്തോളം രൂപയാണ് സിദ്ദുവിന് വര്‍ഷത്തില്‍ നികുതി അടക്കേണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി റിട്ടേണില്‍ സിദ്ദു കാണിച്ച വരുമാനത്തില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിദ്ദു നല്‍കിയ അപ്പീലില്‍ ആദായ നികുതി വകുപ്പിന് അനുകൂലമായിട്ടായിരുന്നു കമ്മീഷണറുടെ വിധി.

Comments are closed.