മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനവസ്‌നേഹത്തിന്‍റെയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായി ഈസ്റ്റര്‍ വീണ്ടും വന്നെത്തുകയാണ്. ദുഃഖിതര്‍ക്കും പീഡിതര്‍ക്കും ആലംബമായിരുന്ന ക്രിസ്തുവിന്‍റെ സമര്‍പ്പിത ജീവിതം അനശ്വരമായ മാതൃകയാണെന്നും എല്ലാ കേരളീയര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതായും അദ്ദേഹം ആശംസിച്ചു.

Comments are closed.