മോഹന്‍ലാലിലെ ആദ്യഗാനം പുറത്തിറങ്ങി
മഞ്ജുവാര്യര്‍, മോഹന്‍ലാലിന്റെ ആരാധികയായെത്തുന്ന മോഹന്‍ലാലിലെ ആദ്യഗാനമെത്തി. തൂവെണ്ണിലാ പാല്‍ത്തുള്ളി പോല്‍… എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ടോണി ജോസഫ് ആണ്. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്. സുനീഷ് വരനാടാണ് രചന.