ശ്രീലങ്കയെ പരാജയപ്പെടുത്തി പാക്കിസ്ഥാന് ടി20 പരമ്പര
ശ്രീലങ്കയെ 38 റണ്‍സിനു പരാജയപ്പെടുത്തി പാക്കിസ്ഥാന് ടി20 പരമ്പര. ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ ജയം വീതം ഇരു ടീമുകളും സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന് പരമ്ബര 2-1നു നേടി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 113/6 എന്ന സ്കോര്‍ 20 ഓവറില്‍ നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 75/8 എന്ന സ്കോറെ നേടാനായുള്ളു.
പാക്കിസ്ഥാന്റെ ജവേരിയ ഖാന് 38 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സിദ്ര അമീന്(23), നിദ ദാര്‍(22), നാഹിദ ഖാന്(19) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ ടീമിനായി നടത്തി. ശ്രീലങ്കയുടെ സുഗന്ധിക കുമാരി, ഒഷാഡി രണസിംഗേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അമ കാഞ്ചന, ശശികല സിരിവര്‍ദ്ധനേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി ഇമാല്ക മെന്‍ഡിസ് 25 റണ്‍സ് നേടിയെങ്കിലും സ്കോറിംഗിനു വേഗത പോരായിരുന്നു. മറ്റു താരങ്ങള്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനാകാതെ പോയപ്പോള്‍ ഓപ്പണര്‍ അനുഷ്ക സഞ്ജീനി 14 റണ്‍സ് നേടി. 49 പന്തില്‍ 25 റണ്‍സുമായി ഇമാല്ക പുറത്താകാതെ നിന്നു. ശ്രീലങ്കയുടെ നാല് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ബിസ്മ മഹ്റൂഫ്(2), സന മിര്‍, ഡയാന ബൈഗ് എന്നിവരാണ് പാക്കിസ്ഥാനായി വിക്കറ്റ് നേടിയത്.
Comments are closed.