ഡീസല്‍ വില 70 രൂപ കടന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. ഡീസല്‍ വില ഇന്ന് 19 പൈസയാണ് വര്‍ധിച്ചത്. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. 77.63 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴ് രൂപ മാത്രമായി ചുരുങ്ങി. എണ്ണകമ്ബനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണവിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്.
Comments are closed.