അ​തി​ര്‍​ത്തി ലം​ഘി​ച്ച ഫ്ര​ഞ്ച് പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ്റ​ലി

റോം: ​ഇ​റ്റാ​ലി​യ​ന്‍ അ​തി​ര്‍​ത്തി ലം​ഘി​ച്ച ഫ്ര​ഞ്ച് പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ്റ​ലി. നൈ​ജീ​രി​യ​ന്‍ കു​ടി​യേ​റ്റ​ക്കാ​ര​നെ ല​ഹ​രി​മ​രു​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി ഇ​റ്റാ​ലി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഒ​രു ക്ലി​നി​ക്കി​ല്‍ ക​യ​റ്റി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്. കു​ടി​യേ​റ്റ​ക്കാ​ര​നെ അ​തി​ര്‍​ത്തി പ​ട്ട​ണ​മാ​യ ബ​ര്‍​ഡോ​നെ​സി​യ​യി​ലേ​ക്ക് ഫ്ര​ഞ്ച് പൊ​ലീ​സ് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ക്ലി​നി​ക്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ര്‍​ത്തി ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഫ്രാ​ന്‍​സ് പ്ര​തി​ക​രി​ച്ചു. ക്ലി​നി​ക്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് രേ​ഖാ​മൂ​ലം അ​നു​മ​തി തേ​ടി​യി​രു​ന്നു​വെ​ന്നു ഫ്ര​ഞ്ച് ക​സ്റ്റം​സ് പ​റ​ഞ്ഞു. ഫ്രാ​ന്‍​സി​ന്‍റെ സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​റ്റ​ലി പ്ര​തി​ഷേ​ധി​ച്ച​ത്.

Comments are closed.