കേരള ടീമിന് സര്‍ക്കാര്‍ സ്വീകരണം; ഏപ്രില്‍ ആറ് വിജയദിനമായി ആചരിക്കും

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുപിടിച്ച കേരള ടീമിന് സര്‍ക്കാര്‍ സ്വീകരണം നല്‍കും. ഏപ്രില്‍ ആറ് വിജയദിനമായി ആചരിക്കാനും തീരുമാനം. ഏപ്രില്‍ ആറിന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണ ചടങ്ങ്. കേരള ടീം ക്യാപ്റ്റന്‍ രാഹുല്‍ വി രാജിനെയും പരിശീലകന്‍ സതീവന്‍ ബാലനേയും ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ടീമിനെ ഗവര്‍ണര്‍ പി സദാശിവവും അഭിനന്ദിച്ചു. പതിനാല് വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ചതിലൂടെ ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തിന്‍റെ ആധിപത്യം തിരിച്ചുപിടിക്കാനായെന്ന് ഗവര്‍ണര്‍ പറഞ്ഞു. ടീമംഗങ്ങള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു.

Comments are closed.