ജേക്കബ് തോമസ് തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ ഡി.ജി.പി ജേക്കബ് തോമസ് കോടതിയില്‍ ഹാജരാകുന്നതിന് ഹൈകോടതി സമയം നീട്ടി നല്‍കി. ജേക്കബ് തോമസ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച കോടതിയലക്ഷ്യ കേസ് ഹൈകോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ജേക്കബ് തോമസിന്‍റെ അഭിഭാഷകന്‍ സമയം നീട്ടി നല്‍കണമെന്ന അപേക്ഷ നല്‍കിയത്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ജേക്കബ് തോമസ് ഡല്‍ഹിയിലാണെന്ന് അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

Comments are closed.