ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി നിര്‍ദേശം

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി നിര്‍ദേശം. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദല്‍ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹൈകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും താല്‍പര്യത്തിന് അനുസരിച്ചാണെന്നും ഹിന്ദുമത വിശ്വാസ പ്രകാരമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി കോടതി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരന്‍റെ വാദം ഹൈകോടതി തള്ളി. നിയമസഭയിലെ ഹിന്ദു എം.എല്‍.എമാര്‍ ചേര്‍ന്നാണ് ബോര്‍ഡിലേക്കുള്ള ഒരംഗത്തെ തെരഞ്ഞെടുക്കുന്നത്. മറ്റ് രണ്ടു പേരെ മന്ത്രിസഭയിലെ ഹിന്ദുക്കളായവരാണ് തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന നിര്‍ദേശ പ്രകാരമാണ് ഇൗ തെരഞ്ഞെടുപ്പെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

Comments are closed.